Map Graph

അമ്പൂരി ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അമ്പൂരി . പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് തമിഴ്നാടാണ്. തെക്കുഭാഗത്ത് വെള്ളറട ഗ്രാമപഞ്ചായത്തും തെക്കുപടിഞ്ഞാറ് ആര്യൻകോട് പഞ്ചായത്തും പടിഞ്ഞാറ് കള്ളിക്കാട് പഞ്ചായത്തുമാണ് മറ്റ് അതിരുകൾ. നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ വനത്താൽ ചുറ്റപ്പെട്ടതാണ് അമ്പൂരിയുടെ കിഴക്കുഭാഗം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg